ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ ജൂണ്‍ 30 ന് കേരള മദ്യനിരോധന സമിതി നടത്തുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനി്ച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കെ. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ഏട്ടന്‍ ശുകപുരം , സംസ്ഥാന കോഡിനേറ്റര്‍ അലവി കുട്ടി ബാഖവി, ജില്ലാ വൈസ് പ്രസിഡന്റ് മുകുന്ദന്‍ മേലേടത്ത് ,സെക്രട്ടറി എ അബ്ദുള്‍ റഷീദ്, ട്രഷറര്‍ സി എ റസാഖ് ,അബ്ബാസലി കെ പി മണികണ്ഠന്‍ വി എന്‍ ഹരിദാസ്, പി വി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.