നിയമസഭാമാര്‍ച്ച് നടത്തും; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
മലപ്പുറം; പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയമസഭാമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ് പ്രസ്താവിച്ചു.
അസോസിയേഷന്റെ ജില്ലാ നേതൃത്വ ക്യാമ്പ് അങ്ങാടിപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മുല്ലശ്ശേരി ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍, സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരിക്കള്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. പരമേശ്വരന്‍ നായര്‍, പി എം അബ്ദുറഹിമാന്‍, സംസ്ഥാന സെക്രട്ടറി വി എ ലത്തീഫ്, ജില്ലാ സെക്രട്ടറി കെ എ സുന്ദരന്‍, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ടി വനജ, ഡി എ ഹരിഹരന്‍ മാസ്റ്റര്‍, ഡോ. എം സി കെ വീരാന്‍, കെ പി കൃഷ്ണന്‍, എന്‍ ടി ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.