അറവ് ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ; പത്ത് കിലോ പഴകിയ മാംസവും പിടികൂടി
തൃശ്ശൂർ: തൃശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ വിൽപ്പന നടത്തിയ പോത്തിറച്ചിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയ പത്ത് കിലോ പോത്തിറച്ചി പിടിച്ചെടുത്തു.
പഴകിയ മാംസം പൂർണമായും നശിപ്പിച്ച് ഭക്ഷ്യസാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. അറവ് ശാല പൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കട തുറക്കാനോ വിൽപ്പന നടത്താനോ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.