മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; ദലിത് സമുദായ മുന്നണി


മലപ്പുറം; ഭരണ ഘടനയെയും അതിന്റെ ശില്‍പ്പിയേയും അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നും ദേശ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ദലിത് സുദായ മുന്നണി ജില്ലാ കമ്മറ്റി മലപ്പുറത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.


ജില്ലാ പ്രസിഡന്റ് ടി പി അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു.ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വേലായുധന്‍ പുളിക്കല്‍, പി നന്ദകുമാര്‍, ആര്‍ പി മണി തുടങ്ങിയവര്‍ സംസാരി്ച്ചു.