കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത് 30 ലക്ഷം; ചികിത്സക്കായി പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല: വയോധികയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൾ
കരുവന്നൂര്‍: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച സ്ത്രീയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ. ചികിത്സക്കായി പണം തിരികെ ആവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്നാണ് പരാതി. 30 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂർ സ്വദേശി ഫിലോമിന ആണ് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചത് .ബാങ്കിന് മുന്നിൽ മൃതദേഹം വെച്ച് പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലോമിന മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പലതവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഫിലോമിനയ്ക്ക് ഉണ്ടായിരുന്നത്. പണം കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സയ്ക്ക് നല്‍കാമായിരുന്നു ഭര്‍ത്താവ് പറഞ്ഞു.
40 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്ഷന് തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്കാന് കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു.