ഓണം ബോണസ് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ലോട്ടറി തൊഴിലാളികള്‍


മലപ്പുറം: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസ് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്(ഐ എന്‍ ടി യു സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കനകന്‍ വള്ളികുന്ന് അധ്യക്ഷത വഹിച്ചു. കെ സി രാജു, കൂടേരി ചന്ദ്രന്‍, ശശിധരന്‍ പൊന്നാനി, കുഞ്ഞിമുഹമ്മദ് തവനൂര്‍, എന്‍. വി. അബ്ദുള്ള, സുകുമാരന്‍ പുത്തനത്താണി, ബാലഗോപാല്‍ പരപ്പനങ്ങാടി, രാമരാജ് വേങ്ങര, സുരേഷ് വണ്ടൂര്‍ , കുരുവിള ിലമ്പൂര്‍ന, ജോമേഷ് തോമസ് മഞ്ചേരി, സജീവന്‍ താനൂര്‍ , എന്നിവര്‍ പ്രസംഗിച്ചു . മനോജ് പെരിന്തല്‍മണ്ണ സ്വാഗതവും ഷലീജ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഓണം ബോണസ് കുടിശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുക, അംശാദായം പുതുക്കുവാനുള്ള നടപടി സ്വീകരിക്കുക, പെന്‍ഷന്‍ 5000 രൂപ ആക്കുക എന്നി ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.