ഹാഫിളിനെ ആദരിച്ചു,

താനൂർ: കുറഞ്ഞ .കാലം കൊണ്ട് ആലത്തൂർപടി മസ്ജിദുൽ അബ്റാർ ഹിഫ്ള് കോളേജിൽ നിന്നും ഹാഫിള് പട്ടം കരസ്ഥമാക്കിയ അഞ്ചുടിയിലെ പൗറകത്ത് അയ്യൂബിന്റെ മകൻ അൽ ഹാഫിസ് അജാസിനെ എസ് ഡി പി ഐ അഞ്ചുടി ബ്രാഞ്ച് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു,

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ മജീദ് അൽ കാസിമി ഉപഹാരം കൈമാറി, എസ് ഡി പി ഐ മുനിസിപ്പൽ സെക്രട്ടറി ടി പി റാഫി, ബ്രാഞ്ച് ഭാരവാഹികളായ യഹ്‌യ, മജീദ്, ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.