സ്‌കീല്‍ കോഡൂര്‍ പദ്ധതികോഡൂര്‍ പഞ്ചായത്ത് പ്രവര്‍ത്തനം മാതൃകാപരം- എം കെ റഫീഖ

മലപ്പുറം : സ്‌കോളര്‍ഷിപ്പ് പഠനത്തോടൊപ്പം ജോലി കൂടി സമ്പാദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്‌കില്‍ കോഡൂര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന കോഡൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക പഞ്ചായത്താണ് ഇതെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സ്വയം തിരിച്ചറിയണമെന്നും വായനയിലൂടെയും മറ്റു നൂതന മാര്‍ഗ്ഗങ്ങളിലൂടെയും അറിവ് സ്വയത്തമാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.  സമൂഹം നേരിടുന്ന വെല്ലുവിളികളെ കാണാനും അതിനെ നേരിടാനും നമുക്ക് കഴിയണം. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറക്ക് മാത്രമേ സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സാധിക്കൂ. കോഡൂര്‍ പഞ്ചായത്ത് അസാപ്പുമായി ചേര്‍ന്ന് സ്‌കോളര്‍ഷിപ്പ് പഠനത്തോടൊപ്പം ജോലിക്ക് സജ്ജമായി വന്നവര്‍ക്ക് വേണ്ടി നടത്തുന്ന സ്‌കില്‍ കോഡൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.

കോഡൂര്‍ പഞ്ചായത്തിന്റെ സ്‌കില്‍ കോഡൂര്‍ പദ്ധതി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്യുന്നു


പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആസ്യ കുന്നത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സലീന ടീച്ചര്‍ സ്ഥിര സമിതി അധ്യക്ഷരായ വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പര്‍ എം ടി ബഷീര്‍,മെമ്പര്‍മാരായ ആസിഫ് മുട്ടിയറക്കല്‍ , പന്തൊടി ഉസ്മാന്‍, അജ്മല്‍ തറയില്‍, മുഹമ്മദലി മങ്കരത്തൊടി, മുംതാസ് വില്ലന്‍, ഫൗസിയ വില്ലന്‍, സമീമത്തുന്നീസ പാട്ടുപാറ, ജൂബി മണപ്പാട്ടില്‍, നീലന്‍ കോഡൂര്‍, ശ്രീജ കാവുങ്ങല്‍, പി. കെ. ഷെരീഫ, അമീറ വരിക്കോടന്‍, ആസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ആനന്ദ് കെ, ജനറല്‍ കോ. ഓര്‍ഡിനേറ്റര്‍ ട്രെയിനി അബി കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസി സി എന്നിവര്‍ പ്രസംഗിച്ചു.