‘സർക്കാര്‍ ക്വിറ്റ് ടെംബിൾ’ എന്ന ആവശ്യവുമായി നാമജപയഞ്ജം നടത്തി
മലപ്പുറം: ക്ഷേത്രഭരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ‘സര്‍ക്കാര്‍ ക്വിറ്റ് ടെംബിൾ’ എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷത്രങ്ങള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ നാമജപയഞ്ജം നടത്തി.
കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രത്തിന് മുന്നില്‍ നടന്ന നാമജപ യഞ്ജം ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി പി വി മുളീധരന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്രഭരണത്തില്‍ സുതാര്യത പുലര്‍ത്താത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പി രാഘവന്‍ മാസ്റ്റര്‍,മുകുന്ദന്‍ മാസ്റ്റര്‍, പി വിജയരാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ ,കെ ടി സജ്ജീവ്,ടി വിജയരാഘവന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. സി ഭാസ്‌കരന്‍,ശ്രീ ഹരി തുടങ്ങിയവര്‍ സംസാരിച്ചു. കൊണ്ടോട്ടി ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി സി ചന്ദ്രനും ചെമ്മാട് തൃക്കുളം ശിവക്ഷേത്രത്തിന് മുന്നില്‍ നടന്ന നാമജപ പരിപാടി താലൂക്ക് പ്രസിഡന്റ് പി ജയപ്രകാശും ഉദ്ഘാടനം ചെയ്തു.