കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കണം: കിസാന്‍ ജനത


മലപ്പുറം: മഴക്കെടുതി മൂലം കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ വിദഗ്ദസംഘത്തെക്കൊണ്ട ഉടന്‍ പരിശോധിപ്പിക്കണമെന്നും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഒഴുകൂര്‍ അധ്യക്ഷത വഹിച്ചു.പി മുഹമ്മദാലി ഒ പി ഇസ്മായില്‍,സജി കരുളായി,കെ സി സൈതലവി,മാനുവല്‍കുട്ടി മണിമല,അബദുറഹിമാന്‍ മാസ്റ്റര്‍,ഹനീഫ് പാറയില്‍,സുനില്‍ ജേക്കബ്ബ്,ടി എ റസാഖ്,എ ജനാര്‍ദ്ദന്‍ എന്നിവര്‍ സംസാരിച്ചു.
പരിസ്ഥിതി ലോല പ്രഖ്യാപനത്തില്‍ കര്‍കഷകര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.