എ. പി മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണ സംഗമം

പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സമസ്ത സെക്രട്ടറിയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനുമായ കാന്തപുരം എ. പി മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. പ്രാർത്ഥനക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ നേതൃത്വം നൽകി. ചെറിയ എ. പി ഉസ്താദിന്റെ വിയോഗം സമൂഹത്തിനും പണ്ഡിത ലോകത്തിനും കനത്ത നഷ്ടമാണെന്ന് ജുമുഅത്ത് പള്ളി സെക്രട്ടറി വി. സെയ്ദ് മുഹമ്മദ് തങ്ങൾ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കാസിം കോയ, ഇ.കെ സിദ്ധീഖ് ഹാജി, ഉമർ ഇർഫാനി, സയ്യിദ് ഫള്ൽ തങ്ങൾ, അബു മുസ്‌ലിയാർ സംസാരിച്ചു.