Main Banner

കെ.എൻ.എം മദ്റസ സർഗമേള സമാപിച്ചു

​തിരുനാവായ: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്റസ കോംപ്ലക്സ് സർഗമേള എടക്കുളം ദാറുൽ ഹുദ സലഫി മദ്റസയിൽ വെച്ച് സമുചിതമായി നടന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി. ഷരീഫാബി നിർവഹിച്ചു. മദ്റസ കോംപ്ലക്സ് പ്രസിഡന്റ് അബ്ദുറഹിമാൻ അൻസാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

1 st paragraph

​കെ.എൻ.എം മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം സൂറത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. അബ്ദുന്നാസർ, ഇ.പി.എ. ലത്തീഫ് മാസ്റ്റർ, ഡോ. അബ്ദുൽ ഫൈസൽ, തൂമ്പിൽ ഹംസഹാജി, അൻസബ് കുറ്റിപ്പുറം, ടി. അബ്ദുസ്സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു. നജ്മുദ്ദീൻ സി.പി, അബ്ദുറഹിമാൻ മാസ്റ്റർ, ഉസ്മാൻ കെ.സി, ഷെഫീഖ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

​വൈകീട്ട് നടന്ന സമാപന സമ്മേളനം തിരുനാവായ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം മൊയ്തു മാസ്റ്റർ നിർവഹിച്ചു. ഫൈസൽ ബാബു സലഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

2nd paragraph

​സമാപന ചടങ്ങിൽ മുഹമ്മദലി മുളക്കൽ, ഉസ്മാൻ മാസ്റ്റർ, സാദിഖ് അലി അൻസാരി, ഷഹീറ ഇരിമ്പിളിയം, സീനത്ത് ടീച്ചർ, മുഹമ്മദ് മൗലവി എടക്കുളം, മുഹമ്മദ് ഷാഫി എടക്കുളം എന്നിവർ സംസാരിച്ചു. സി.പി. കുഞ്ഞിതു, മജീദ് പാമ്പലത്ത്, സി.പി. മൊയ്തീൻ കുട്ടി, അബ്ദുറസാഖ് കുറ്റിപ്പുറം എന്നിവർ പങ്കെടുത്തു. ഐ.എസ്.എം, എം.എസ്.എം, എം.ജി.എം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.