കൈയോട് കൈ ക്യാമ്പയിന്‍ പുരസ്‌കാരം നേടി കാലടി ഗ്രാമപഞ്ചായത്ത്

സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കാലടി ഗ്രാമപഞ്ചായത്തിന് ‘കൈയോട് കൈ’ പുരസ്‌കാരം ലഭിച്ചു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും വാര്‍ഡ് തല ശുചികരണ പ്രവര്‍ത്തനങ്ങളിലും നടത്തിയ മാതൃകാപരമായ ഇടപെടലുകളാണ് പഞ്ചായത്തിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തി നാടിന്റെ വികസന മുന്നേറ്റത്തിന് മാറ്റുകൂട്ടുന്ന സുപ്രധാന അംഗീകാരമാണിതെന്നും ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറ സിറാജ് വ്യക്തമാക്കി.
മലപ്പുറത്ത് നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറ സിറാജ് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് ആന്‍ഡ്രൂസ്, എ.എച്ച്.ഐ. ഷാജു, ഹരിത കര്‍മ്മസേന പ്രസിഡന്റ് ഉഷ, സെക്രട്ടറി ലത എന്നിവര്‍ സന്നിഹിതരായിരുന്നു.

