തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

തിരൂർ :- എസ് എസ് എഫ് തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ തിരൂർ പൂക്കയിൽ വെച്ച് സമാപിച്ചു.ഡിവിഷൻ പ്രസിഡന്റ്‌ ശുകൂർ സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

മുഹമ്മദ്‌ മുബഷിർ സംഘടനാ റിപ്പോർട്ടും തഖ്യുദ്ധീൻ വാഹിദ് പ്രവർത്തന റിപ്പോർട്ടും മുഹമ്മദ്‌ ജാഫർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മുബഷിർ , അബൂബക്കർ എന്നിവർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.

ഡിവിഷൻ ഭാരവാഹികൾ:- പ്രസിഡന്റ് ഷുക്കൂർ സഅദി,ജനറൽ സെക്രട്ടറി മുഹമ്മദ് ജാഫർ,ഫിനാൻസ് സെക്രട്ടറി കെ പി എം ശരീഫ്

സെക്രട്ടറിമാർ :- പി എം മുസഫർ, തഖ്യുദ്ധീൻ വാഹിദ്, ഇസ്മായിൽ ഹാഷിമി, മുഹമ്മദ്‌ അർഷദ്, സഹ്റുൽ ഫാത്തിർ,സൽമാൻ സഖാഫി, സുഹൈൽ സഖാഫി, മുഹമ്മദ്‌ ഷമീം.

സെക്രട്ടറിയേറ്റ് അംഗം :- നൂറുദ്ധീൻ സഖാഫി എന്നിവരെ തിരഞ്ഞെടുത്തു.