താനൂർ ബോട്ടപകടം; മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയ്ക്ക് കസേര തെറിച്ചു
- മലപ്പുറം : താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയ്ക്ക് കസേര തെറിച്ചു. ടി.പി സലീം കുമാറിനെയാണ് മാറ്റിയത്. അപകടമുണ്ടാക്കിയ അത്ലാൻറിസ് ബോട്ടിന് രജിസ്ട്രേഷൻ ലഭിക്കാൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടെന്ന് ഇദ്ദേഹം നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനചലനമുണ്ടായത്. പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് മാരിടൈം ബോർഡിന്റെ ചുമതല നൽകി.