തനി നാടൻ രീതിയില്‍ കിടിലൻ ചെമ്മീൻ റോസ്റ്റ് തയാറാക്കാം
- ചേരുവകള്‍
●ചെമ്മീൻ – 1/2 കിലോ
●മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
●കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
●ഇഞ്ചി-വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
●നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
●ഉപ്പ് – ആവശ്യത്തിന്
വഴറ്റാൻ ആവശ്യമായ ചേരുവകള്‍
●വെളിച്ചെണ്ണ -3-4 ടേബിള്‍സ്പൂണ്‍
●കടുക് -1/2 ടീസ്പൂണ്‍
●ഉലുവ -ഒരു നുള്ള്
●സവാള -1 ഇടത്തരം
●ഇഞ്ചി-വെളുത്തുള്ളി ചതച്ചത്
-1 ടേബിള്‍സ്പൂണ്‍ ●കറിവേപ്പില
●തക്കാളി അരിഞ്ഞത് -1 എണ്ണം
●മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
●മുളകുപൊടി -1 ടീസ്പൂണ്‍
●കാശ്മീരിമുളക് പേസ്റ്റ് -2 ടീസ്പൂണ്‍(കാശ്മീരി മുളക് വെള്ളത്തിലിട്ടു അരച്ചത് )
●വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീൻ മസാല പുരട്ടാൻ ഒരു ബൗളിലേക്ക് മഞ്ഞള്‍പ്പൊടി, കാശ്മീരിമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി അരച്ചത്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ചെമ്മീനില്‍ പുരട്ടി ഒരു അരമണിക്കൂര്‍ മാറ്റിവയ്ക്കാം. ഒരു ഫ്രൈയിങ് പാനില്‍ നന്നായി ചൂടായി വരുമ്ബോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്കു ചെമ്മീൻ ഇട്ട് കൊടുക്കാം. ഇരു വശവും നന്നായി മൊരിച്ചെടുക്കണം.
ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, സവാള എന്നിവ ചേര്‍ത്തു കൊടുക്കാം. ഇതില്‍ സവാള വഴറ്റാൻ ആവശ്യമുള്ള ഉപ്പ് ചേര്‍ത്ത് കൊടുക്കാം. ഇതില്‍ കറിവേപ്പിലയും പൊടികളും ചേര്‍ക്കാം. കാശ്മീരി ചില്ലി പേസ്റ്റ് ചേര്‍ത്തി വഴറ്റി തക്കാളിയും ചേര്‍ത്ത് കൊടുത്തതിനു ശേഷം നന്നായി വഴറ്റാം. ഇതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കൊടുക്കാം. ഒടുവില്‍ വറുത്തെടുത്ത ചെമ്മീനും ചേര്‍ത്തു അടച്ചു വെച്ച് ചെറിയ തീയില്‍ 10 മിനിറ്റ് വേവിച്ചെടുത്താല്‍ നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് തയാര്‍.