നിശബ്ദ രോഗമാണ് ഓസ്റ്റിയോപൊറോസിസ്, ലക്ഷണങ്ങള്‍ വൈകാം; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി ആചരിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവെയക്കുറിച്ചുള്ള ആഗോള ബോധവത്കരണം ആണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.
“മികവുറ്റ അസ്ഥികള്‍ സൃഷ്ടിക്കാം”എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയം.
വൈദ്യശാസ്ത്രത്തിലെ പുരോഗമനത്തോടെ ഓസ്റ്റിയോപൊറോസിസും അതിനാല്‍ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകളും തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. എന്നിരുന്നാലും ഇതിനാല്‍ ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്.
പ്രായം ഏറുന്നതുകൊണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണില്‍ വരുന്ന വത്യാസങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവിനെ ആണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം രണ്ടില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ ആണ് ഓസ്റ്റിയോപൊറോസിസ് കാരണമുള്ളഎല്ലുകളിലെ ഒടിവുകള്‍ കാണപ്പെടുന്നത്. എഴുപതുവയസ്സിനുശേഷം ഓരോ 5 വര്‍ഷത്തിലും ഇടുപ്പിലെ എല്ലുകളില്‍ ഒടിവുണ്ടാകാനുള്ള സാധ്യത ഇരട്ടി ആകുന്നു.
വൃക്കരോഗം, കരള്‍ രോഗം , വിറ്റാമിൻ ഡി യുടെ കുറവ്, ദീര്‍ഘകാല സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗം എന്നിവകൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാം. ഓസ്റ്റിയോപൊറോസിസ് എല്ലുകളെ ദുര്‍ബലമാക്കുകയും ചെറിയ വീഴ്ചകള്‍ മൂലം എല്ലുകളില്‍ പൊട്ടലുണ്ടാകുകയും ചെയ്യുന്നു. ഇത് ലോകമെമ്ബാടുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും പല കാരണങ്ങളാല്‍ ഓസ്റ്റിയോപൊറോസിസ് കാരണമുള്ള എല്ലുകളിലെ ഒടിവ് കൂടുതലായും ഇന്ത്യക്കാരിലും മറ്റു ദക്ഷിണ ഏഷ്യൻ രാജ്യക്കാരിലും ആണ് അധികമായി കാണപ്പെടുന്നത്.
ഇന്ന് ആഗോളതലത്തില്‍ ഏകദേശം 200 ദശലക്ഷം ആളുകളെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചതായി കണക്കാക്കപ്പെടുന്നു, അവരില്‍ 50 ദശലക്ഷം ഇന്ത്യയിലാണ്. ഇന്ന് മനുഷ്യരാശിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നം ഹൃദ്രോഗമാണെങ്കില്‍ , ഓസ്റ്റിയോപൊറോസിസ് ഇതിന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.
കാരണങ്ങളും ലക്ഷണങ്ങളും
പ്രായാധിക്യം, വിറ്റാമിൻ ഡി, കാല്‍സ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവയുടെ കുറവ്, കഫീൻ, മദ്യം, പുകവലി, നിഷ്ക്രിയമായ ജീവിതശൈലി എന്നിവയുടെ അഭാവം ഈ രോഗം പിടിപെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
തൈറോക്സിൻ, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഹെപ്പാരിൻ,ആന്റികണ്‍വള്‍സന്റുകള്‍, ലിഥിയം തുടങ്ങിയ ചില മരുന്നുകള്‍ തുടര്‍ച്ചയായി എടുക്കുന്നതും ഓസ്റ്റിയോപൊറോസിസിനു കാരണമാകുന്നു.
ഓസ്റ്റിയോപൊറോസിസ് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ഒരു നിശബ്ദ രോഗമാണ്, കാരണം ഇത് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കില്ല. അവ്യക്തമായ നടുവേദന, ഉയരം കുറയുക അല്ലെങ്കില്‍ പുറം വളഞ്ഞു പോവുക എന്നിവയാണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.
രോഗനിര്‍ണയവും പ്രതിരോധവും
ഡ്യുവല്‍ എനര്‍ജി എക്സ്-റേ അബ്സോര്‍പിയോമെട്രി (DEXA), സ്കാനിംഗ് രീതി, 65 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളെയും അതുപോലെ ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വ്യക്തികളെയും പരിശോധിക്കാൻ വ്യക്തികള്‍ക്കും ടെക്സ സ്കാൻ ചെയ്യാൻ ആരോഗ്യ സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്നു. എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും പരിശോധിക്കാൻ ശുപാര്‍ശകളുണ്ട്. സമീകൃതാഹാരവും സജീവമായ ജീവിതശൈലിയും പൊതുവായ അസ്ഥി ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വ്യായാമത്തിലൂടെ ശരീരത്തിന്റെ ബാലൻസ്, ഏകോപനം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ വീഴ്ചകളും ഒടിവുകളും തടയാൻ സാധിക്കും.
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതിലൂടെ ഓസ്റ്റിയോപൊറോസിസിന്റെ പ്രതിരോധം ശക്തമാക്കാനാകും. ഇന്ന് നമുക്ക് അസ്ഥി രോഗ ചികിത്സയില്‍ മെച്ചപ്പെട്ട ഇംപ്ലാന്റുകളും ഫിക്സേഷൻ ടെക്നിക്കുകളുമുണ്ട്, അതിനാല്‍ ഓസ്റ്റിയോപൊറോസിസ് മൂലമുള്ള എല്ലുകളിലെ ഒടിവുകള്‍ മികച്ച രീതിയില്‍ ഓപ്പറേഷൻ ചെയ്തു ഉറപ്പിക്കാനും ഉടൻ തന്നെ രോഗിക്ക് നടക്കാനും സാധിക്കും. നിര്‍ഭാഗ്യവശാല്‍, ഈ അസ്ഥിരോഗം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഫലപ്രദമായ പ്രതിരോധവും ചികിത്സാ രീതികളും ഉപയോഗിച്ച്, ഈ ഒടിവുകള്‍ പലതും തടയാൻ കഴിയും. ചികിത്സയേക്കാള്പ്രതിരോധമാണ് നല്ലത്!