സ്വര്‍ണവില 45,000ല്‍ താഴെ; 11 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 45,000ല്‍ താഴെ എത്തി. പവന് 120 രൂപ കുറഞ്ഞതോടെയാണ് വില 45,000ല്‍ താഴെ എത്തിയത്.
നിലവില്‍ 44,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 11 ദിവസത്തിനിടെ 1000 രൂപയാണ് കുറഞ്ഞത്.