Main Banner

നടി ആര്‍. സുബ്ബലക്ഷ്മി അന്തരിച്ചു

കൊച്ചി: നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ്.ചെറുപ്പം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്ബോസറായിരുന്നു.

1 st paragraph

ജോലിയില്‍നിന്നു റിട്ടയര്‍ ചെയ്ത ശേഷം ഒരു പരസ്യചിത്രത്തിലൂടെയാണ് കാമറയുടെ മുന്നിലെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.

കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2nd paragraph

സിനിമയില്‍ മാത്രമല്ല ടെലിവിഷൻ പരമ്ബരകളിലും ടോക്ക് ഷോകളിലുമൊക്കെ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട് സുബ്ബലക്ഷ്മിക്ക്. കല്യാണരാമൻ ആണ് ഭര്‍ത്താവ്, മകള്‍ അഭിനേത്രിയും നര്‍ത്തകിയുമായ താരാ കല്യാണ്‍.