മൂന്ന് മാസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കും സ്കൂട്ടറും; പോലീസ് കസ്റ്റഡിയിലെടുത്തു
അഞ്ചല്‍: മൂന്ന് മാസത്തോളമായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി ജങ്ഷനിലാണ് ബൈക്കും സ്കൂട്ടറും വെച്ചിരുന്നത്.
ലോഡിങ് തൊഴിലാളികളുടേയും ഓട്ടോ ഡ്രൈവര്‍മാരുടേയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും ഉടമകളെക്കുറിച്ച് ആര്‍ക്കും വിവരമില്ലായിരുന്നു. പിന്നാലെ ഏരൂര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇരുവാഹനങ്ങളൂം സ്റ്റേഷനിലേക്ക് മാറ്റി.
മൂന്ന് മാസമായിട്ടും ഉടമസ്ഥര്‍ എത്താത്തതില്‍ ദുരൂഹതയുണ്ട്. മോഷ്ടാക്കപ്പെട്ടതോ മറ്റ് കുറ്റകൃത്യങ്ങളില്‍പ്പെട്ടതോ ആകാം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.