ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി*

ഹജ്ജ് മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. കരിപ്പൂർ ഹജ്ജ് ഹൗസിൽ കേരള സംസ്ഥാന ഹജജ് കമ്മിറ്റിക്ക് കീഴിൽ 2024 വർഷത്തെ ഹജ്ജ് ട്രെയിനർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഹജ്ജ് ട്രെയിനർമാരെ അദ്ദേഹം അഭിനന്ദിച്ചു. ഹജ്ജ് ഹൗസിലെ ഹജ്ജ് അപേക്ഷാ ഹെൽപ്‌ഡെസ്‌കിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിർവ്വഹിച്ചു.
ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി.പി. മുഹമ്മദ് റാഫി, സഫർ കയാൽ, ഡോ.ഐ.പി. അബ്ദുൽ സലാം, മുഹമ്മദ് കാസിം കോയ പൊന്നാനി, അസി. സെക്രട്ടറി എൻ. മുഹമ്മദ് അലി, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി ഒഫീഷ്യൽ അസൈന്‍ പന്തീർപാടം, ഡോ. മുഹമ്മദ് ഷരീഫ് എന്നിവർ ക്ലാസെടുത്തു.