Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Tuesday, May 20, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • business
  • market live
  • സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം
market liveZ-Featured

സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം

Last updated Dec 13, 2023
Share

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നുണ്ട്.

എമര്‍ജൻസി ഫണ്ട് തയ്യാറാക്കാനും വീട്ടു ചെലവുകള്‍ക്കുള്ള പണം മാറ്റിവെയ്ക്കാനും വ്യത്യസ്ത അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് കൃത്യമായി പണം കൈകാര്യം ചെയ്യാൻ സഹായകമാകും.

സെക്കൻഡറി സേവിംഗ്സ് അക്കൗണ്ട് തിരയുമ്ബോള്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് അക്കൗണ്ടുകള്‍ നോക്കാം.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോ നിരക്ക് 6.50 ശതമാനം എന്ന ഉയര്‍ന്ന തോതിലെത്തിയതിന് പിന്നാലെ പല ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാൻസ് ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിന് 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ബാങ്കുകളുടെ വിശദാംശങ്ങള്‍ നോക്കാം.

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ മികച്ച പലിശ നിരക്കാണ്. 10 ലക്ഷത്തിനും 2 കോടിക്ക് താഴെയുള്ള ബാലന്‍സിനാണ് 8 ശതമാനം പലിശ ലഭിക്കുക. 2 കോടി മുതല്‍ 5 കോടിയില്‍ താഴെ 5.50 ശതമാനവും 5 കോടി മുതല്‍ 10 കോടിയില്‍ താഴെ 7 ശതമാനവും പലിശ ലഭിക്കും.

ഉജ്ജീവന് സ്മോള്‍ ഫിനാൻസ് ബാങ്ക്

ഉജ്ജീവന് സ്മോള്‍ ഫിനാൻസ് ബാങ്ക് വിവിധ ബാലൻസുകള്‍ക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയുള്ള പലിശ സേവിംഗ്സ്‌ഉ അക്കൗണ്ടിന് നല്‍കുന്നുണ്ട്. 25 കോടി രൂപയില്‍ കൂടുതലുള്ള സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 7.50 ശതമാനം പലിശ നല്‍കുന്നത്.

ആര്‍ബിഎല്‍ ബാങ്ക്

4.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് ആര്‍ബിഎല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്ന പലിശ നിരക്ക്. 25 ലക്ഷം മുതല്‍ 2 കോടി വരെയുള്ള ഡെയ്‌ലി ബാലൻസിനാണ് 7.50 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെ 5.50 ശതമാനം പലിശ ലഭിക്കും.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

3 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 1 ലക്ഷം വരെ 3 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷത്തിന് മുകളില്‍ 5 ലക്ഷം വരെ 4 ശതമാനം ലഭിക്കും. 5 ലക്ഷത്തിന് മുകളില്‍ 25 കോടിവരെയാണ് 7 ശതമാനം പലിശ ലഭിക്കുക..

ബന്‍ഡന്‍ ബാങ്ക്

3 ശതമാനം മുതല്‍ 8.05 ശതമാനം വരെയാണ് ബന്‍ഡന്‍ ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ബാലൻസിന് 6 ശതമാനമാണ് പലിശ. 10 ലക്ഷത്തിനും 2 കോടിക്കും ഇടയിലുള്ള ബാലന്‍സിന് 7 ശതമാനം പലിശ ലഭിക്കും. 50 കോടി മുതല്‍ 250 കോടി വരെ 8 ശതമാനവും 250 കോടിക്ക് മുകളില്‍ 8.05 ശതമാനവുമാണ് പലിശ.

ഇൻഡസ്‌ഇൻഡ് ബാങ്ക്

3.50 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശയാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിനാണ് 3.50 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 5 ശതമാനമാണ് പലിശ നിരക്ക്. 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സിന് 6 ശതമാനവും 25 ലക്ഷത്തിനും 5 കോടിക്കും ഇടയിലുള്ള ബാലന്‍സിന് 6.75 ശതമാനവും പലിശ ലഭിക്കും.

Savings account earns 8% interest; Check out these banks for a second account
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

മംഗളൂരു-ബംഗളൂരു റൂട്ടില്‍ തീവണ്ടികള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി

Next Post

പട്ടികജാതി വികസനവകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു; 225 ഒഴിവുകളാണുള്ളത്

You might also like More from author
kerala

നഷ്ടപ്പെട്ടത് വലതുകൈ, ഇടംകൈയില്‍ സ്വപ്നം മുറുക്കിപ്പിടിച്ചു; പാര്‍വതി എറണാകുളം…

Crime

കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍…

Crime

എന്തിനു കൊന്നെന്ന ചോദ്യം, ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദമില്ലാതെ മറുപടി;…

India

ഓപ്പറേഷൻ സിന്ദൂര്‍: ചൈനയും കാന‍ഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ…

Prev Next
Recent Posts
  • നഷ്ടപ്പെട്ടത് വലതുകൈ, ഇടംകൈയില്‍ സ്വപ്നം മുറുക്കിപ്പിടിച്ചു; പാര്‍വതി എറണാകുളം അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേറ്റു
  • കഞ്ചാവ് ബീഡി വലിച്ചതിന് കേസ്, കസ്റ്റഡിയിലെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം
  • എന്തിനു കൊന്നെന്ന ചോദ്യം, ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദമില്ലാതെ മറുപടി; സന്ധ്യയുടെ മാനസികനില പരിശോധിക്കാൻ പൊലീസ്
  • ഓപ്പറേഷൻ സിന്ദൂര്‍: ചൈനയും കാന‍ഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ അയക്കില്ല; അതിര്‍ത്തിയില്‍ ജാഗ്രത
  • ജീവിത നിലവാര സൂചിക: അറബ് മേഖലയില്‍ ഒന്നാമതും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തര്‍
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.