പട്ടികജാതി വികസനവകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു; 225 ഒഴിവുകളാണുള്ളത്

പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവുകള്‍.

സംസ്ഥാനത്താകെയുള്ള 225 ഒഴിവുകളാണുള്ളത്. പട്ടികജാതി വികസനവകുപ്പിന്റെ പരിശീലന പദ്ധതിയായി ഒരു വര്‍ഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.

പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലാ ഓഫീസുകളില്‍ മൂന്നുവീതം, ഗവ. പ്ലീഡര്‍ ഓഫീസുകളില്‍ ഒന്നുവീതം. മറ്റ് 10 ജില്ലകളിലെ ജില്ലാ ഓഫീസുകളില്‍ രണ്ടുവീതവും ഗവ. പ്ലീഡര്‍ ഓഫീസുകളില്‍ ഒന്നുവീതവും ബ്ലോക്ക്/നഗരസഭാ ഓഫീസുകളില്‍ 169, ഡയറക്ടറേറ്റില്‍ 10മാണ് ഒഴിവുകള്‍.

ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. പ്രത്യേക അപേക്ഷാഫോറമുണ്ട്. ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.