Fincat

കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ഗൃഹനാഥന്‍ മരണപ്പെട്ടു.

മലപ്പുറം: കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് വാഹനം ഓടിക്കുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മലപ്പുറം ചെരക്കാപറമ്പ് സ്വദേശിയായ തൂമ്പലക്കാടന്‍ ഷറഫുദ്ദീനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഷറഫുദ്ദീനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

 

മലപ്പുറത്ത് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍. യാത്രക്കിടെ ഷറഫുദ്ദീന് കരിങ്കല്ലത്താണിയില്‍വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ കരിങ്കല്ലത്താണി താജ് ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള റോഡിലെ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.

 

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാര്‍ ഷറഫുദ്ദീനെയും കുടുംബത്തെയും പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ പരുക്കുകളോടെ രക്ഷപെട്ടു. പാതിരമണ്ണ സ്വദേശിനി സഹലയാണ് ഷറഫുദ്ദീന്‌റെ ഭാര്യ. സിയാദ് ഏക മകനാണ്