Fincat

ബംഗളൂരു-മൈസൂരു പാതയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയില്‍ ടെമ്ബോ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച്‌ മൂന്നുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.മൈസൂരു ദേവലപുര സോമേശ്വരപുരയിലെ കെ. സോമലിംഗപ്പ (70), ഹുൻസൂർ കരിമുഡ്ഡനഹള്ളിയിലെ എം. ശിവലിംഗപ്പ (66), ധാർവാഡിലെ എൻ. രാജേശ്വരി ദേശായി (56) എന്നിവരാണ് മരിച്ചത്. ടെമ്ബോ ഡ്രൈവർ സി. പ്രസന്ന, യാത്രക്കാരായ കെ. കുമാരസ്വാമി, പി. നിതിൻ, എ. ലക്ഷ്മി, സി. ചൂഢരത്ന, എം. ലീലാവതി, കെ. നമ്രത എന്നിവർക്ക് സാരമായി പരിക്കേറ്റ് രാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

1 st paragraph

അർധരാത്രി ഒന്നരയോടെ ചന്നപട്ടണക്കടുത്ത ബൈരപട്ടണയിലാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹാവേരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മൈസൂരുവിലേക്ക് സഞ്ചരിച്ച ടെമ്ബോ ട്രാവലർ അമിത വേഗത്തില്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടൻ ലോറിഡ്രൈവർ ഓടിരക്ഷപ്പെട്ടു.14 പേരാണ് യാത്ര തുടങ്ങുമ്ബോള്‍ ടെമ്ബോയില്‍ ഉണ്ടായിരുന്നത്. നാലുപേർ കെങ്കേരിയില്‍ ഇറങ്ങി. വേഗം കുറച്ച്‌ ഓടിക്കാൻ പറഞ്ഞിട്ടും ഡ്രൈവർ കൂട്ടാക്കിയില്ലെന്ന് ആശുപത്രിയില്‍ കഴിയുന്നവർ പൊലീസിനോട് പറഞ്ഞു.

2nd paragraph