യുക്തിവാദി നേതാവ് യു കലാനാഥന് അന്തരിച്ചു
മലപ്പുറം: കേരള യുക്തിവാദി സംഘം രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന യു കലാനാഥന്(84) അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. ഉച്ചയ്ക്ക് ഒരുമണി വരെ വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ വീട്ടില്‍ പൊതു ര്‍ശനത്തിന് വയ്ക്കും. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, യുക്തിവാദി സംഘടനകളുടെ ദേശീയ സംഘടനയായ എഫ് ഐആര്‍എ മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും പ്രഭാഷകനും എഴുത്തുകാരനുമായ യു കലാനാഥന് 2019ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ചാലിയം യുഎച്ച്എച്ച്എസില് അധ്യാപകനായിരുന്നു. ഭാര്യ: ശോഭന. മകന്: ഷമീര്‍.