Shobika

സംസ്ഥാനത്ത് നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം, നാല് ട്രെയിനുകള്‍ റദ്ദാക്കി, എട്ടെണ്ണം ഭാഗികവും

കൊച്ചി: വെള്ളിയാഴ്ച ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

1 st paragraph

നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകള്‍

2nd paragraph

1. ട്രെയിൻ നമ്ബർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ
2. ട്രെയിൻ നമ്ബർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ
3. ട്രെയിൻ നമ്ബർ 06017 ഷൊർണൂർ-എറണാകുളം മെമു
4. ട്രെയിൻ നമ്ബർ 06018 എറണാകുളം- ഷൊർണൂർ മെമു

ഭാഗികമായി റദ്ദാക്കിയവ

1. ട്രെയിൻ നമ്ബർ 16127 ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
2. ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും.
3. ട്രെയിൻ നമ്ബർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രല്‍ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും.
4. ട്രെയിൻ നമ്ബർ 16342 തിരുവനന്തപുരം സെൻട്രല്‍ – ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിൻ എറണാകുളത്ത് അവസാനിക്കും.
5. 16187 നമ്ബർ കാരക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.
6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്ബർ 16188 എറണാകുളം – കാരക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഏപ്രില്‍ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.
7. ട്രെയിൻ നമ്ബർ 16328 ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ നിന്ന് 08.00 മണിക്ക് പുറപ്പെടും.
8. മധുര-ഗുരുവായൂർ എക്‌സ്പ്രസ് നമ്ബർ 16327 സർവീസ് എറണാകുളം ടൗണില്‍ അവസാനിക്കും.

സമയക്രമത്തില്‍ മാറ്റം വരുത്തിയ ട്രെയിനുകള്‍

1. പുണെയില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്ബർ 16381 പൂനെ – കന്യാകുമാരി എക്സ്പ്രസ് 3 മണിക്കൂർ 15 മിനിറ്റ് വൈകും.
2 മൈസൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്ബർ 16315 മൈസൂരു – കൊച്ചുവേളി എക്‌സ്പ്രസ് 3 മണിക്കൂർ 5 മിനിറ്റ് വൈകും.
3. ട്രെയിൻ നമ്ബർ 16526 കെഎസ്‌ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
4. ട്രെയിൻ നമ്ബർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.
5. ചണ്ഡീഗഢ് – കൊച്ചുവേളി സമ്ബർക്ക് ക്രാന്തി എക്‌സ്‌പ്രസ് റൂട്ടില്‍ 30 മിനിറ്റ് വൈകും.
6. ട്രെയിൻ നമ്ബർ 12623 MGR ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ മെയില്‍ റൂട്ടില്‍ 2 മണിക്കൂർ വൈകും.
7. ട്രെയിൻ നമ്ബർ 22149 എറണാകുളം- പൂനെ പൂർണ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
8. ട്രെയിൻ നമ്ബർ 12684 SMVT ബംഗളൂരു-എറണാകുളം എക്‌സ്‌പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകും.