Fincat

ഈദ് സന്തോഷവുമായി മലപ്പുറം ജില്ലാ ഒഐസിസി ഇൻകാസ് ഖത്തർ. 

ദോഹ: ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് സന്തോഷവുമായി ഒറ്റപ്പെട്ട ഫാമുകൾ സന്ദർശിച്ചു ഈദ് കിറ്റുകളും കൈമാറി. ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൌഫൽ പിസി കട്ടുപ്പാറയുടേയും ഇർഫാർ പകരയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നഗര വീധിയിൽ നിന്നും ഏറെ അകലെയുള്ള ബൂ സംറ മരുഭുമിയിലെ ഫാമുകൾ സന്ദർശിക്കാനും ഈദ് സന്തോഷം കൈമാറാനും മുൻകൈ എടുത്തത്.

1 st paragraph

കഷ്ടത അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാൻ പുണ്യ റമളാൻ പഠിപ്പിക്കുന്ന പാഠം ഉൾകൊള്ളുക എന്നത് പ്രചോദനമാക്കുക എന്നതാണ് ഈ രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു വക്കുന്നതെന്നും വൈസ് പ്രസിഡണ്ട് ചാന്ദിഷ് പൊന്നാനി പറഞ്ഞു. അമ്പതിലധികം ഫാമുകളിൽ വ്യത്യസ്ഥ ടീമുകളായി സന്ദർശിക്കാനും കഴിഞ്ഞു. പൊന്നാനി പാർലമെന്റ് ഓവർസീസ് കാമ്പയിനിങ്ങ് കൺവീനറായി തിരഞ്ഞെടുത്ത സലീം ഇടശ്ശേരിയേയും പ്രവാസ ലോകത്തെ ഇലക്ഷൻ പ്രചരണത്തിനായി കെപിസിസി നിയമിച്ച വാർ റും മെമ്പറായി തിരഞ്ഞെടുത്ത വസീമിനേയും അനുമോദിച്ചു ചടങ്ങിന് ജാഫർ കമ്പാല സ്വാഗതവും നിയാസ് കൊട്ടപ്പുറം നന്ദിയും പറഞ്ഞു.

2nd paragraph

വസീം പൊന്നാനി, റജീഷ് ബാബു, ഷഫീർ നരണിപ്പുഴ, പ്രജേഷ് പ്രേമൻ,അനീസ് കെടി വളപുരം തുടങ്ങിയവർ നേതൃത്വം നൽകി.