Fincat

ആയിഷ ഹസൻ നിര്യാതയായി

മഞ്ചേരി: പ്രമുഖ മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളജ് മുൻ അധ്യാപകനുമായ പ്രഫ. മുഹമ്മദ്‌ ഹസന്‍റെ ഭാര്യ ആയിഷ ഹസൻ (72) അന്തരിച്ചു.മഞ്ചേരി തട്ടായില്‍ കുടുംബാംഗമാണ്. മൃതദേഹം 12 മണിവരെ രാമനാട്ടുകര ഐക്കരപ്പടി എം.ആർ.പി.എല്‍ പെട്രോള്‍ പമ്ബിന് സമീപം മകൻ ഡോ. അനീസ് അലിയുടെ വീട്ടില്‍. തുടർന്ന് മഞ്ചേരി ആനക്കയം ചെക്ക്പോസ്റ്റ് ‘സ്നേഹമന’ വീട്ടിലെത്തിക്കും. മയ്യത്ത് നമസ്കാരം വൈകീട്ട് അഞ്ച് മണിക്ക് ആനക്കയം ചെക്ക്പോസ്റ്റ് ‘വാദിറഹ്മ’ മസ്ജിദില്‍.

1 st paragraph

മക്കള്‍: ഡോ. ജൗഹർ അലി (മന:സ്നേഹ ഹോസ്പിറ്റല്‍, മുട്ടിപ്പാലം, മഞ്ചേരി), ഡോ. അനീസ് അലി (മന:ശാന്തി ഹോസ്പിറ്റല്‍, ഐക്കരപ്പടി, രാമനാട്ടുകര), ഡോ. അബ്ദുല്ല സമീർ ജീജു (കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍, ചെർപ്പുളശ്ശേരി), യാസീനുല്‍ ഹസൻ (സി.ഇ.ഒ, സി ആൻഡ് എച്ച്‌ ഇന്റർനാഷണല്‍, ദുബൈ), സജിത. മരുമക്കള്‍: സലീം (എൻജിനീയർ, കോഴിക്കോട്), ബുഷ്‌റ, റെജുല (കൊണ്ടോട്ടി), റൂബി (ഫറോക്ക്), നൈസി നവാസ് പൂനൂർ.