ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
മസ്കത്ത്: കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു.ജൂണ്‍ ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
ഒമാൻ തൊഴില്‍ നിയമത്തിലെ ആർട്ടിക്കിള്‍ 16 പ്രകാരമാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പുറത്തു ജോലിയെടുക്കുന്ന തൊളിലാളികള്‍ക്ക് വിശ്രമം നല്‍കുന്നത്. പുറം ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. തൊഴിലാളികളുടെ ആരോഗ്യ-തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ ഉച്ചവിശ്രമം അനുവദിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ വേനല്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയില്‍ ഈ വർഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അല്‍ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വേനല്‍ക്കാലത്ത് പ്രകടമാകുന്ന കാലാവസ്ഥ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളില്‍ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും നൂതന ഉപകരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായി കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ റഡാറുകള്‍, ഉപഗ്രഹ സംവിധാനങ്ങള്‍, ആധുനിക രീതിയിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും ആധുനിക കാലാവസ്ഥാ നടപടികളെയും സൗദി ദേശീയ കാലാവസ്ഥ കേന്ദ്രവും അവലംഭിക്കുന്നതായി കേന്ദ്രവക്താവ് വ്യക്തമാക്കി.