Fincat

11കാരി ബലാത്സംഗത്തിനിരയായി, അഞ്ച് പേര്‍ അറസ്റ്റില്‍, പ്രതികളില്‍ പെണ്‍കുട്ടിയും

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേർ അറസ്റ്റിലായി.പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരിയെ പ്രധാന പ്രതികളുടെ അടുത്തെത്തിച്ചത് പ്രതിയായ പെണ്‍കുട്ടിയാണെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ഓട്ടോറിക്ഷയില്‍ വെച്ച്‌ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ആക്രമണത്തെക്കുറിച്ച്‌ ആരോടും പറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

1 st paragraph

ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയും പീഡനവിവരം മാതാപിതാക്കളോട് പറയുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പും ചുമത്തി. പ്രായപൂർത്തിയായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പ്രായപൂർത്തിയാകാത്ത പ്രതികളെ റിഫോം ഹോമിലേക്ക് അയച്ചതായും അംബർനാഥ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.