കരാട്ടെ മാസ്റ്റര്‍ കാറിടിച്ച്‌ മരിച്ചു

പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച്‌ കരാട്ടെ പരിശീലകൻ മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്.ചിറമംഗലം ടർഫിനു സമീപമായിരുന്നു അപകടം. വെച്ച്‌ വാഹനമിടിച്ച്‌ മരിച്ചു. പൂര പുഴയിലെ പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാർ ഇടിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.

പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സുബിത. മക്കള്‍: ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദർശ്. പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്‍സിലറായ ഹരിദാസൻ സഹോദരനാണ്.