Gold Rate Today: കുത്തനെ കൂടി സ്വര്‍ണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില ഉയർന്നത്. പവന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്.
മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്ബത്തിക ഉത്തേജനം, ഇവയെല്ലാം സ്വർണവിലയെ ഉയര്‍ത്തുകയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സർവകാല റെക്കോർഡില്‍ ആയിരുന്നു സ്വർണവില.
വിപണിയില്‍ നിന്നും 10 ടണ്‍ സ്വർണം വാങ്ങുന്ന വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും ടണ്‍ കണക്കിന് സ്വർണം വാങ്ങുമ്ബോള്‍ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വർണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 50 രൂപ ഉയർന്ന 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,875 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തില്‍
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56800 രൂപ