കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ 465 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ 15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,313 പേര്‍ 70,555 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ

465 പേര്‍ക്ക് രോഗമുക്തി

 

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ

15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ

നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,313 പേര്‍

70,555 പേര്‍ നിരീക്ഷണത്തില്‍

 

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 26) 513 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

 

ജില്ലയില്‍ ഇന്ന് രോഗമുക്തരായ 465 പേരുള്‍പ്പടെ 82,788 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 70,555 പേരാണ് വീടുകളിലും മറ്റുമായി ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 5,313 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 527 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 188 പേരും കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 188 പേരുമാണ് കഴിയുന്നത്. ഇതുവരെ 461 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

ആരോഗ്യ ജാഗ്രത പാലിക്കണം

 

കോവിഡ് 19 വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം ഒരു കാരണവശാലും മറച്ചുവെക്കാന്‍ ശ്രമിക്കരുത്. കോവിഡ് സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (ഡിസംബര്‍ 26) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 02

ആലങ്കോട് 17

ആലിപ്പറമ്പ് 03

അമരമ്പലം 06

ആനക്കയം 01

അങ്ങാടിപ്പുറം 02

അരീക്കോട് 18

ആതവനാട് 01

ചാലിയാര്‍ 04

ചീക്കോട് 02

ചേലേമ്പ്ര 03

ചെറിയമുണ്ടം 04

ചെറുകാവ് 03

ചോക്കാട് 01

ചുങ്കത്തറ 07

എടക്കര 04

എടപ്പറ്റ 02

എടപ്പാള്‍ 07

എടരിക്കോട് 02

എടവണ്ണ 19

എടയൂര്‍ 03

ഏലംകുളം 03

ഇരിമ്പിളിയം 04

കാളികാവ് 03

കല്‍പകഞ്ചേരി 17

കണ്ണമംഗലം 06

കരുളായി 02

കരുവാരക്കുണ്ട് 02

കാവനൂര്‍ 03

കീഴാറ്റൂര്‍ 09

കീഴുപറമ്പ് 04

കൊണ്ടോട്ടി 03

കൂട്ടിലങ്ങാടി 01

കോട്ടക്കല്‍ 03

കുറ്റിപ്പുറം 14

കുഴിമണ്ണ 04

മലപ്പുറം 26

മമ്പാട് 08

മംഗലം 03

മഞ്ചേരി 22

മാറഞ്ചേരി 14

മേലാറ്റൂര്‍ 08

മൂന്നിയൂര്‍ 07

മൂര്‍ക്കനാട് 02

മൂത്തേടം 01

മൊറയൂര്‍ 03

മുതുവല്ലൂര്‍ 02

നന്നമ്പ്ര 03

നന്നംമുക്ക് 09

നിലമ്പൂര്‍ 01

ഊരകം 03

ഒഴൂര്‍ 04

പള്ളിക്കല്‍ 07

പരപ്പനങ്ങാടി 08

പെരിന്തല്‍മണ്ണ 08

പെരുമണ്ണ ക്ലാരി 26

പെരുമ്പടപ്പ് 01

പെരുവള്ളൂര്‍ 05

പൊന്മള 05

പൊന്മുണ്ടം 01

പൊന്നാനി 02

പൂക്കോട്ടൂര്‍ 04

പോരൂര്‍ 01

പോത്തുകല്ല് 04

പുലാമന്തോള്‍ 02

പുളിക്കല്‍ 12

പുല്‍പ്പറ്റ 02

പുറത്തൂര്‍ 04

പുഴക്കാട്ടിരി 01

താനാളൂര്‍ 05

താനൂര്‍ 05

തലക്കാട് 02

തവനൂര്‍ 04

താഴേക്കോട് 07

തേഞ്ഞിപ്പലം 03

തിരുനാവായ 03

തിരുവാലി 04

തൃക്കലങ്ങോട് 01

തുവ്വൂര്‍ 07

തിരൂര്‍ 04

തിരൂരങ്ങാടി 04

ഊര്‍ങ്ങാട്ടിരി 06

വളാഞ്ചേരി 02

വളവന്നൂര്‍ 05

വള്ളിക്കുന്ന് 09

വാഴക്കാട് 02

വാഴയൂര്‍ 01

വഴിക്കടവ് 08

വെളിയങ്കോട് 09

വേങ്ങര 09

വെട്ടം 03

വണ്ടൂര്‍ 12