Fincat

ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണങ്ങള്‍

വണ്ണം കൂട്ടാനല്ല കുറയ്ക്കാനാണ് ഇന്ന് പലരും പ്രയാസപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ വളരെയധികം അർപ്പണബോധവും ക്ഷമയും ആവശ്യമാണ്.വണ്ണം കുറയ്ക്കുന്നതിന് ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. എന്നിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികം ആളുകളും. വ്യായാമം ചെയ്തിട്ടും ആരോഗ്യകരമായ ഭക്ഷണക്രമവും പാലിച്ചിട്ടും ശരീരഭാരം കൂടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മറ്റ് പല കാരണങ്ങളുണ്ട്.

1 st paragraph

ശരീരഭാരം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍.

ഒന്ന്

2nd paragraph

ഭാരം കുറയ്ക്കുന്നതില്‍ കലോറി പ്രധാനമാണ്. അമിത കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഭക്ഷണത്തില്‍ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധിച്ച ശേഷം മാത്രം കഴിക്കുക.
എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും കാലറി ഒരേ അളവിലല്ല ഉള്ളത്. ജങ്ക് ഫുഡുകള്‍, പഫ്‌സ്, സമോസ, ഡെസർട്ടുകള്‍, ശീതളപാനീയങ്ങള്‍, റെഡ്മീറ്റ് എന്നിവ കാലറി കൂടുതല്‍ ഉള്ളവയും പച്ചക്കറികള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കാലറി കുറഞ്ഞവയുമാണ്.

രണ്ട്

വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോള്‍ എന്ന ഹോർമോണിന്റെ അളവ് കൂട്ടുകയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഉയർന്ന കോർട്ടിസോളിൻ്റെ അളവ് വർദ്ധിച്ച വിശപ്പും ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള താല്‍പര്യവും വർദ്ധിപ്പിക്കും. സമ്മർദ്ദം മൂലമുണ്ടാകുന്ന കോർട്ടിസോള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എൻഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തി.

മൂന്ന്

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അപര്യാപ്തമായ ഉറക്കം ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് വിശപ്പും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തിയും വർദ്ധിപ്പിക്കും. രാത്രിയില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന വ്യക്തികള്‍ക്ക് ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണെന്ന് ഒബിസിറ്റി ജേണലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

നാല്

ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) പോലെയുള്ള ചില മെഡിക്കല്‍ അവസ്ഥകള്‍ ശരീരഭാരം കൂട്ടുകയോ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്യാം. കൂടാതെ, ആൻ്റീഡിപ്രസൻ്റുകള്‍, ആൻ്റി സൈക്കോട്ടിക്സ്, കോർട്ടികോസ്റ്റീറോയിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചില മരുന്നുകള്‍ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.