Main Banner

ബിപിഎല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ബിപിഎല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ മറ്റ് അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിൻസിപ്പാളിന് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.90 ശതമാനത്തില്‍ താഴെയും 85 ശതമാനത്തിന് മുകളിലും മാർക്ക് നേടിയ ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ത്ഥികളെ സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച മാതൃകയിലുള്ള ബിപിഎല്‍ സർട്ടിഫിക്കറ്റ് അധികാരികളില്‍ നിന്നും (നഗരസഭാ സെക്രട്ടറി /ബ്ലോക്ക് വികസന ഓഫീസർ ) ലഭ്യമാക്കി ജനുവരി 10 ന് മുൻപ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കണം.

1 st paragraph

കോളേജുകളില്‍ ലഭിക്കുന്ന സർട്ടിഫിക്കറ്റുകള്‍ പരിശോധിച്ച്‌ ക്രമപ്രകാരമായവ ലിസ്റ്റ് സഹിതം (പേര്, ക്ലാസ്, മാർക്ക്, ശതമാനം എന്നിവ രേഖപ്പെടുത്തിയ) കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തില്‍ ജനുവരി 20 ന് വൈകിട്ട് 5 മണിക്ക് മുൻപായി തപാല്‍ മുഖേനയോ / നേരിട്ടോ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9446780308, 9188900228 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.