കുട്ടനാട്: ആലപ്പുഴയില്‍ കെഎസ്‌ഇബി സബ് എഞ്ചിനിയറെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിംങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡില്‍ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി നിജു (47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ഞപിത്ത രോഗത്തെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് വീട്ടില്‍ നിന്നും കാണാതായത്.
ഇതിന് പിന്നാലെ നാട്ടുകാർ നാട്ടുകാർ പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. രാവിലെ പുളിങ്കുന്ന് പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയിരുന്നു. നീജുവിന്റെ വീടിന് മുൻവശമുള്ള തോട്ടില്‍ വീണതാകാം എന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്കൂബ ടീമിലെ ഡൈവർമാരായ എച്ച് ഹരീഷ്, കെ എസ് ആന്റണി, കെ ആർ അനീഷ് എന്നിവർ സംശയം പറഞ്ഞ സ്ഥലങ്ങളില്‍ ഡൈവിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഡൈവിങ് തുടർന്ന് കൊണ്ടിരിക്കെയാണ് നിജുവിൻ്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ ദൂരെയായി തുറവശ്ശേരി തോട്ടില്‍ വയലാറ്റു ചിറ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ നാട്ടുകാർ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ രേഖ, മകൻ. നീരജ്. അച്ചൻ. പരേതനായ തങ്കപ്പൻ. അമ്മ പരേതയായ കൗസല്യ.