ഒരു കോടി രൂപ ചെലവില്‍ നവീകരിച്ച മരുത ഗവ. ഹൈസ്കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
ഒരു കോടി രൂപ ചെലവില്‍ പുതുതായി നിർമിച്ച മരുത ഗവ. ഹൈസ്കൂൾ കെട്ടിടവും വാർഷികാഘോഷവും കായിക-വഖഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷനായി. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ. രമേഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. റംലത്ത്, നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. പ്രേമാനന്ദ്, നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ, പ്രധാനാധ്യാപിക സൂസന് സാമുവേല്‍,നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. നാസര്‍, മുപ്ര സെയ്തലവി, ജലജാമണി, എം. ശിഹാബ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മറ്റു അധ്യാപക രക്ഷാകർതൃ സമിതി ഭാരവാഹികൾ എന്നിവര്‍ സംബന്ധിച്ചു.