ജില്ലാ കളക്ടറുടെ പൊതുജന പരാതിപരിഹാര അദാലത്ത്
മലപ്പുറം: പൊതുജന പരാതികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി താലൂക്കുകളിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി ജനുവരി മാസത്തിൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ഓൺലൈൻ അദാലത്തുകളിലേക്കുള്ള അപേക്ഷകൾ ജനുവരി 1 മുതൽ ഓരോ അദാലത്തിന്റേയും തലേദിവസം 5 മണി വരെ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ ഇ-ഡിസ്ട്രിക്ട് വെബ്സൈറ്റ് വഴി നേരിട്ടോ സ്വീകരിക്കുന്നതാണ്. കൂടാതെ അദാലത്ത് ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിലെത്തി പരാതി സമർപ്പിക്കാവുന്നതുമാണ്. ചികിത്സാസഹായം, LRM കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, സ്റ്റാറ്റ്യൂട്ടറി ആയി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തിൽ പരിഗണിക്കുന്നതാണ്.