Shobika

മൂന്നുദിവസം മുൻപ് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

കോഴിക്കോട്: ആനക്കാംപൊയിലിൽ മൂന്നുദിവസം മുൻപ് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മൂന്ന് കിലോമീറ്റർ വനത്തിനുള്ളിൽ നടന്നെത്തേണ്ട സ്ഥലത്താണ് കാട്ടാന വീണത്.

1 st paragraph

കിണർ ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കിണറിലേക്കിറങ്ങാൻ ജെ.സി.ബി. ഉപയോഗിച്ച് സമാന്തരമായി മറ്റൊരു വഴി നിർമ്മിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

2nd paragraph

ആന ക്ഷീണിതനായി തുടങ്ങിയതിനാൽ ചെറിയ പൈപ്പ് ഉപയോഗിച്ച് ആനയ്ക്ക് വെള്ളമെത്തിക്കുന്നുണ്ട്. ഡി.എഫ്.ഒ. അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് തന്നെ തുടരുകയാണ്.