Shobika

പെരുന്നാള്‍: റെയില്‍വേ റിസര്‍വേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഉച്ച വരെ

പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച്‌ പാലക്കാട് ഡിവിഷനിലെ കമ്ബ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കൂ.റെയില്‍വേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ആറളം ഫാമില്‍ കൃഷിയിടത്തിലെ തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു

കേളകം (കണ്ണൂർ): ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്.തിങ്കളാഴ്‌ച വൈകീട്ടാണ് സംഭവം.

എങ്ങോട്ടാണ് പൊന്നേ? വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില വീണ്ടും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കൂടിയത്.ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.2023 ഏപ്രില്‍…

ഗസ്സയില്‍ ഇസ്രായേല്‍ സേന നഴ്സിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അഴുകിയ നിലയില്‍…

ഗസ്സ: അല്‍ അമല്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സയണിസ്റ്റ് സേനയുടെ തോക്കിൻ കുഴലിനുമുന്നിലും കർമനിരതനായിരുന്നു മുഹമ്മദ് ആബിദ് എന്ന നഴ്സ്.ഇസ്രായേല്‍ ക്രൂരതക്കിരയായി ദേഹമാസകലം മുറിവേറ്റ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വേദനയകറ്റാൻ അവസാന നിമിഷം…

ചന്ദ്രൻ സൂര്യനെ മറയ്ക്കും; സമ്ബൂര്‍ണ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യയില്‍ ദൃശ്യമാകില്ല

സമ്ബൂർണ സൂര്യഗ്രഹണം ഇന്ന്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയില്‍ നേർരേഖയില്‍ വരുമ്ബോള്‍ സൂര്യനെ ഏതാനും സമയത്തേക്ക് പൂർണ്ണമായും മറയ്ക്കുന്ന പ്രതിഭാസമാണിത്. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പെടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ്…

1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍

അരീക്കോട്: 1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേർ എക്സൈസിന്റെ പിടിയില്‍. കൊണ്ടോട്ടി പാലപ്പെട്ടി സ്വദേശി പൂലാട്ട് വീട്ടില്‍ ജാബിർ (34), കോഡൂർ ചൂരപ്പുലാൻ വീട്ടില്‍ മജീദ് (40), കൊണ്ടോട്ടി പാലപ്പെട്ടി മുക്കോളി വീട്ടില്‍ അബ്ദുല്‍ അഷ്‌റഫ്‌ (40)…

‘പ്രണയ ബോധവത്ക്കരണം’; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’…

ഇടുക്കി:വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്.ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…

14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂജാരിയുമായ 58കാരൻ അറസ്റ്റില്‍

മംഗളൂരു: കർണാടക കാർക്കളയില്‍ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റില്‍.ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെൻ്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള…

അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്.മാർച്ച്‌ 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു…

വെളുക്കാൻ തേച്ചത് പാണ്ടായോ? കച്ചവടം കൂട്ടാനുള്ള കേന്ദ്രനയത്തിന് പിന്നാലെ ഈ ജനപ്രിയ സ്‍കൂട്ടറിന് വില…

ഫെയിം II സബ്‌സിഡി അവസാനിച്ചതോടെ ടിവിഎസ് മോട്ടോർ കമ്ബനി അതിൻ്റെ ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ വില പുന:ക്രമീകരിച്ചതായി റിപ്പോർട്ട്. ഈ വർഷം ജൂലൈ വരെ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇലക്‌ട്രിക് മൊബിലിറ്റി പ്രമോഷൻ സ്‍കീം (EMPS) 2024…