Fincat
Browsing Category

Local News

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും

മലപ്പുറം ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ സേവനം ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ജുലൈ 25 ന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വെച്ചാണ് പരിപാടി. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട…

കേരള വനിതാ കമ്മീഷന്‍ മലപ്പുറം അദാലത്ത് തീയതിയില്‍ മാറ്റം

കേരള വനിതാ കമ്മീഷന്‍ ജൂലൈ 25 ന് നടത്താനിരുന്ന മലപ്പുറം ജില്ലാ അദാലത്ത് ജൂലൈ 28 ലേക്ക് മാറ്റി. വേദിയില്‍ മാറ്റമില്ല. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

എന്റമോളജിസ്റ്റ് , എംഎല്‍എച്ച്പി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റിലേക്ക് എന്റമോളജിസ്റ്റ്, എംഎല്‍എച്ച്പി തസ്തികകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്റമോളജി തസ്തികയില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈയ് 30. ജൂലൈയ് 25 ആണ് എംഎല്‍എച്ച്പി…

മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍…

ബാലാവകാശ കമ്മീഷൻ സിറ്റിങ് മാറ്റി

നാളെ (ചൊവ്വ) മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ് മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ…

ബിന്ദുവിന് ജീവിക്കാൻ കരുത്ത് നൽകി സ്വാശ്രയ പദ്ധതി; സാമൂഹ്യ നീതി വകുപ്പിൻ്റെ സ്വയം തൊഴിൽ പദ്ധതി…

മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില്‍ ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില്‍ ബിന്ദു. അവര്‍ക്കിപ്പോള്‍ സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന്‍ കരുത്ത്…

വിറക് വെട്ടുന്നതിനിടെ പറമ്പിൽ വച്ച  പുതിയ ഫോണിന് മറ്റൊരവകാശിയെ കണ്ട് അമ്പരന്ന് രമണൻ

ദിവസങ്ങൾക്കു മുമ്പ് 8000 രൂപ മുടക്കി വാങ്ങിയ പുതിയ ടച്ച് ഫോൺ കുരങ്ങൻ തട്ടിയെടുത്തതിൻ്റെ അമ്പരപ്പിലാണ് വിറകുവെട്ടു തൊഴിലാളിയായ രമണൻ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാർഡ് മെമ്പർ സനൽ കുമാരിയുടെ പുരയിടത്തിലാണ് കൗതുകകരമായ ഈ സംഭവം…

അസം കുടിയൊഴിപ്പിക്കല്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂര്‍ : അസം കുടിയൊഴിപ്പിക്കല്‍ വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി തിരൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകള്‍ ഭരിക്കും…

വാഹന ലേലം

മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ വാഹനം 14 വര്‍ഷവും ആറു മാസവും തികഞ്ഞ സാഹചര്യത്തില്‍ ലേലം ചെയ്യും. വില്‍പ്പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് നല്‍കണമെന്ന…