AAK
Browsing Category

malappuram

വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട; ഒരു കിലോ സ്വർണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു

മലപ്പുറം: വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കിലോ സ്വർണവും അമ്പതു ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ലത്തീഫ്, അബ്ദുൾ മുനീർ എന്നിവരാണ് പിടിയിലായത്.

മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

മലപ്പുറം: മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെയായിരുന്നു സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി. പതിനായിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ ഒരുനോക്ക് കാണാൻ മലപ്പുറം ടൗൺ ഹാളിൽ എത്തിയിട്ടുള്ളത്.മയ്യിത്ത് നിസ്കാരത്തിന് ടൗൺ ഹാളിൽ

ഖബറടക്കം നാളെ രാവിലെ 9ന് പാണക്കാട്

പാണക്കാട്: ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകള്‍ നടക്കും. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ്

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർത്ഥികളുടെ കറക്കം; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ജീപ്പാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

പെന്‍ഷന്‍കാര്‍ ട്രഷറിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: 2021 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ 3 ഗഡു ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസിപ് കുറ്റമറ്റ രീതിയില്‍ അടിയന്തിരമായി നടപ്പിലാക്കുക, ഒ. പി. ചികിത്സ ഉറപ്പു വരുത്തുക,

പെന്‍ഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു

മലപ്പുറം; തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടച്ച് 60 വയസ്സ് കഴിഞ്ഞ പൂര്‍ത്തിയായ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇരട്ട പെന്‍ഷന്‍ പേര് പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം

ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് മൂന്ന്) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ക്ക് യാത്രക്കിടയിലാണ് രോഗം ബാധിച്ചത്.

കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ വാഹന ഗതാഗതം നിരോധിച്ചു. പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിരോധനം തുടരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.