Kavitha
Browsing Category

gulf

വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങളുമായി അബുദാബി

അബുദാബി: യുഎഇയിലെ അബുദാബിയില്‍ വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു.വിദ്യാർത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ അവരുടെ…

പരിശീലനത്തിനിടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശീലനത്തിനിടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. കുവൈത്ത് വ്യോമസേനയുടെ F-18 വിമാനമാണ് തകര്‍ന്നത്.ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് പരിശീലനത്തിലേര്‍പ്പെട്ട വിമാനമാണ്

സൗദി പൗരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. മക്ക പ്രവിശ്യയിലാണ് സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കിയത്.സൗദി പൗരന്‍ ശര്‍ഖി ബിന്‍ ശാവൂസ് ബിന്‍ അഹ്മദ് അല്‍ഹര്‍ബിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അഹ്മദ് ബിന്‍…

ഡോ. ടെസ്സി തോമസിന് മസ്കറ്റ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ സാംസ്‌കാരിക അവാര്‍ഡ്

മസ്കറ്റ്: ഇന്ത്യയുടെ മിസൈല്‍ വനിത ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസിന് ഈ വര്‍ഷത്തെ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്.മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ അജിത് വാസുദേവന്റെ നേതൃത്വത്തിലുള്ള…

ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താത്കാലിക തൊഴില്‍ വിസകളുടെ കാലാവധി മൂന്നുമാസമാക്കി

റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്‍ക്കാലിക തൊഴില്‍ വിസകള്‍, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച…

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.…

മൂന്നാമത് സൗദി ദേശീയ ഗെയിംസ് ഒക്ടോബര്‍ മൂന്ന് മുതല്‍

റിയാദ്: സൗദി കായികചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേർത്ത ദേശീയ ഗെയിംസിന്‍റെ മൂന്നാം പതിപ്പ് ഒക്ടോബർ മൂന്നിന് റിയാദില്‍ ആരംഭിക്കും.ഒക്ടോബർ 17 വരെ നീളുന്ന കായിക മാമാങ്കത്തിെൻറ ഉദ്ഘാടന ചടങ്ങിന് റിയാദിലെ ബോളിവാഡ് സിറ്റി വേദിയാകും.…

ന്യൂനമര്‍ദ്ദം; നാളെ മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നു. ഞായറാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും…

താപനില കുറയും; ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് പരിസമാപ്തി

അബുദാബി: സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ 22 ) മുതല്‍ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.93 ദിവസത്തോളം നീണ്ടുനിന്ന…

സൗദി അറേബ്യയിലെ ജിസാനില്‍ നേരിയ ഭൂചലനം

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ശുഖൈഖിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. അല്‍ശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ്…