Fincat
Browsing Category

Z-Featured

ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും; ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും.ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ടിവികെ ഒരുങ്ങുന്നത്. സമ്മേളന നഗരിയിൽ കനത്ത പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്.സമീപത്തെ…

മെമ്മറി കാർഡ് വിവാദം: ‘അന്വേഷണത്തിന് സമിതിയെ നിയോ​ഗിക്കും’; അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ

മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ…

യുവാവ് വീട്ടിൽ‌ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

മയ്യിൽ കുറ്റ്യാട്ടൂരിൽ യുവതിയെ യുവാവ് വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ആക്രമണം നടത്തിയ പെരുവളത്തുപറമ്പ് കൂട്ടാവ് പട്ടേരി ഹൗസിൽ ജിജേഷിനും…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന്…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ വിവരങ്ങൾ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള…

ഹജ്ജ് – 2026 ആദ്യഗഡു അടക്കുന്നതിനുള്ള തിയ്യതി 2025 ആഗസ്റ്റ് 25 വരെ വരെ നീട്ടി

2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ അടവാക്കുന്നതിനുള്ള തിയ്യതി 2025 ആഗസ്റ്റ് 25 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 9 പ്രകാരം അറിയിച്ചു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ…

എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. 28 വയസ് കവിയാത്ത ബി.ടെക് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ യോഗ്യതയുള്ളവര്‍ക്ക്…

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍…

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ആഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള…

ഗസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; 60,000 സൈനികരെ…

ഗസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. വെടിനിർത്തലിനായുള്ള ഖത്തറിന്റെ നിർദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെയാണ് പദ്ധതിക്ക് അനുമതി നൽകിയത്. സൈനിക നടപടി ശക്തിപ്പെടുത്താൻ 60,000 സൈനികരെ…

പ്രവാസി മലയാളി സ്ത്രീ സൗദിയിൽ നിര്യാതയായി

റിയാദ്: മലപ്പുറം സ്വദേശിനിയായ വയോധിക ജിദ്ദയിൽ നിര്യാതയായി. പരേതനായ തിരുത്തിയിൽ മൂസ മമ്പാടിന്‍റെ ഭാര്യ ആമിന കുട്ടി (66) ആണ് മരിച്ചത്. ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന് കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്രസയിലെ ടീച്ചറായി…

ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ഓഫറുകളുടെ പെരുമഴ തുടർന്ന് റഷ്യ, ഡിസ്കൗണ്ട് വാണിജ്യ…

യുഎസിൽ നിന്നുള്ള സമ്മർദ്ദവും ഉപരോധങ്ങളും നിലനിൽക്കെ, ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവിൽ എണ്ണ വിതരണം ചെയ്യുന്നത് തുടരുമെന്ന് റഷ്യ. ഇന്ത്യയിലേക്കുള്ള റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതി ചർച്ചകൾക്ക് വിധേയമായി 5 ശതമാനം കിഴിവ് ഉണ്ടായിരിക്കുമെന്ന്…