Shobika

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി സ്വദേശി ഗിരിജപ്പൻ എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ ഹോസ്റ്റലിലെ…

ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കല്‍ ഹരജി നാളെ പരിഗണിക്കും

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹരജി ആലപ്പുഴ അഡീഷനല്‍ സെഷൻസ് കോടതി-മൂന്ന് ചൊവ്വാഴ്ച പരിഗണിക്കും. ഷാൻ വധക്കേസിലെ കുറ്റപത്രം…

മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റ്; ഉഷ മാണി മടങ്ങുന്നത് നാല് സ്വര്‍ണവുമായി

കൊടകര: ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ സമാപിച്ച അഞ്ചാമത് ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നാലിനങ്ങളില്‍ സ്വര്‍ണം നേടി മറ്റത്തൂര്‍ സ്വദേശി ഉഷ മാണി (62).60നും 65നും ഇടയില്‍ പ്രായമുള്ളവരുടെ ലോങ് ജംപ്, നൂറുമീറ്റര്‍…

പഠിച്ചിട്ടും പഠിച്ചിട്ടും കൊതിതീരാതെ…

കോട്ടയം: ഒന്നിനും സമയമില്ലെന്ന് പറയുന്നവർ ഡോ. ശ്രീകുമാർ ഡി. മേനോനെ കേള്‍ക്കണം. മൂന്ന് ഡോക്ടറേറ്റ്, ഏഴ് ബിരുദാനന്തര ബിരുദം, അഞ്ച് ബിരുദാനന്തര ഡിപ്ലോമ അടക്കം 15 ബിരുദാനന്തര സർട്ടിഫിക്കറ്റ് നേടിയിട്ടും തീരുന്നില്ല. നാലാം വയസ്സില്‍…

രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി ഹമാസ്

ഗസ്സ: രണ്ട് ബന്ദികള്‍കൂടി ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നല്‍കാൻ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവൻ…

കാട്ടാന സാന്നിധ്യം: സ്കൂളുകള്‍ക്ക് അവധി

മാനന്തവാടി: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്ബള്ളി…

വിവാഹവാഗ്ദാനം നല്‍കി പീഡനം; പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് പിടിയില്‍

കട്ടപ്പന: വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തില്‍ വണ്ണപ്പുറം സ്വദേശിയായ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെയാണ്(25)…

ചൂടില്‍ തിളച്ച്‌ പാലക്കാട്

പാലക്കാട്: ചൂടിന്റെ തീവ്രത വർധിച്ചത് പാലക്കാട്ടുകാരെ വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫെബ്രുവരി ആദ്യആഴ്ചയില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടായിരുന്നു 40.6 ഡിഗ്രി സെല്‍ഷ്യസ്. മലമ്ബുഴ ഡാം 39.2, മങ്കര 38.9, ഒറ്റപ്പാലം…

നിരത്തില്‍ നിയമലംഘനം; 16.23 ലക്ഷം രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ്

കോട്ടക്കല്‍: ചരക്കുവാഹനങ്ങളും ടിപ്പർ ലോറികളും അപകടങ്ങള്‍ ഉണ്ടാക്കുന്നെന്നതടക്കമുള്ള വാർത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടർപരിശോധനയില്‍ 965 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ല എൻഫോഴ്സ്മെന്റ്. 16,23,400 രൂപ പിഴയാണ് ഈടാക്കിയത്.…

സ്കൂള്‍ വാര്‍ഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു

കുറ്റ്യാടി: സ്കൂള്‍ വാർഷികത്തിനിടെ പ്രിൻസിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്.മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂള്‍ വാർഷികത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍…