Fincat

സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു .

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ മലപ്പുറം സ്വദേശിഅറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ സമാന്തര ടെലിഫോൺ എക്‌സ് ചേഞ്ച് നടത്തി മലയാളി യുവാവും സംഘവും. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. രണ്ട് പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. മലപ്പുറം സ്വദേശി നൗഫൽ (35) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ;…

ചെന്നൈ: തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക്

മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമാണ് പോക്സോ കേസിൽ അറസ്റ്റിലായത്. വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം.

ഭാര്യ ഭർത്താവിനെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു

കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കോലോത്തുംപള്ളിയാൽ കുണ്ടംതരിശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്. ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക്

പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമ – പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം: പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ കടമയാണെന്നും മറ്റ് ആരാധന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനവും ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന്  മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്

പരിസ്ഥിതി ദിനാചരണം കേവലം ചടങ്ങിലൊതുക്കരുത്; മന്ത്രി വി. അബ്ദുറഹിമാൻ.

താനാളൂർ: ജൂൺ- 5 ന് പരിസ്ഥിതി ദിനത്തിൽനടക്കുന്ന പരിപാടികൾ കേവലം ചടങ്ങിൽ ഒതുക്കരുതെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ വർഷം തൈ നട്ട കുഴിയിൽ ഈ വർഷവും തൈ നടുന്ന പ്രവണതയിൽ മാറ്റമുണ്ടാകണം.പരിസ്ഥിതി സംരക്ഷണം ലക്ഷ്യം

എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

തിരൂർ: വിദ്യാർത്ഥികളിൽ പാരിസ്ഥിതി കാവബോധം വളർത്തുന്നതിനായി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, എൻ.എസ്‌.എസ്

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വയറിളക്കം വന്ന രണ്ട് കുട്ടികളിൽ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. വിഴിഞ്ഞത്തെ എൽഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.

ഗാന്ധിക്കൊപ്പം ഇനി മുതൽ രണ്ട് പേരുടെ ചിത്രങ്ങൾ കൂടി നോട്ടുകളിൽ ഇടം നേടിയേക്കും

മുംബയ്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണാത്ത ഒരു ദിവസവും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുക ഇല്ല. കാരണം റിസർവ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ നോക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ