Fincat

കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി

വളാഞ്ചേരി : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽഎം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മർവ ഷാഹിദ്. പ്ലസ്ടു വരെ പഠനം യുഎഇയിൽ പൂർത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജിൽ കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി

മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി; ഒരാള്‍ മരിച്ചു

കോഴിക്കോട്: മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോഴിക്കോട്

കാറും, കൊവിഡ് രോഗികളുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്.

ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ട്യമെട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവ് ഓടി രക്ഷപെട്ടു. മധുരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ

പ്രളയ ധനസഹായം; ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ

കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം നൽകുന്ന ഫണ്ടിൽ നിന്ന് കോഴിക്കോട് കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയയത് 97600 രൂപയെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7

സ്വര്‍ണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ്

അരിസഞ്ചിയില്‍ രണ്ട് കിലോ കഞ്ചാവ്, യുവാവ് അറസ്റ്റില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു

തൊടുപുഴ: രണ്ടുകിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പിടിയിൽ. പാലാ കൊട്ടാരംകുന്നേൽ ജോമോനാണ് (27) അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവൻ ഓടി രക്ഷപ്പെട്ടു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് തെക്കുംഭാഗം-അഞ്ചിരി റൂട്ടിൽ

സംസ്ഥാനത്ത് ഡീസൽ വിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തി. ഡീസലിന് 22 പൈസയാണ് വർധിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. 20 ദിവസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 93 രൂപ 72 പൈസയാണ്. പെട്രോളിന് 101

ചിലര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് തടയണം; ചെയ്യേണ്ടത് ഇതാണ്.!

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് മാറ്റുന്നതിനെക്കുറിച്ചോ ആരാണ് ഇത് കാണുന്നതെന്ന് അറിയാമെങ്കില്‍ അത് തിരഞ്ഞെടുത്ത കോണ്‍ടാക്ടുകളില്‍ നിന്നും കാണാതിരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന് രണ്ട് എളുപ്പവഴികളുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍

കോടിയേരിയുടെ മകനായത് കൊണ്ട് വേട്ടയാടുന്നു, ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ബിനീഷ്

ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോ‌ടതിയിൽ. ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷയിൽ