Fincat

സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത; രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ ഉൾവലിഞ്ഞ കടൽ നിലവിൽ…

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന തുടരാൻ മുസ്ലീം ലീഗ്; ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക്…

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ മൂന്ന് ടേം നിബന്ധന തുടരും. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർക്ക് സീറ്റ് നൽകില്ലെന്ന നിബന്ധനയും തുടരും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് അയച്ചു. മൂന്ന് ടേം…

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി

പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.…

‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ്…

പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം

പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂരിലാണ് സംഭവം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ…

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം ശ്രമം

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്ടർക്കെതിരെ നിയമ നടപടിയുമായി വേഫെറർ ഫിലിംസ്. ആരോപണത്തിന് വിധേയനായ ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി…

കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ആലപ്പുഴയിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുൽ, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയിൽ നിന്ന് സന്ദീപ് അവധിക്ക്…

പാക്-അഫ്ഗാന്‍ സംഘര്‍ഷം; 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണ

ഇസ്‌ലാമാബാദ്: പാക്-അഫ്ഗാന്‍ സംഘര്‍ഷത്തില്‍ 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണ. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് ആറ് മുതലാണ് വെടിനിര്‍ത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിര്‍ത്തലെന്ന്…

യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്, എമർജൻസി ലാൻഡിംഗ്

ബ്രിട്ടൻ: യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്. അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ചയാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്.…

അമേരിക്കയുടെ 2 ന്യൂക്ലിയാർ ബോംബർ വിമാനങ്ങൾ കരീബിയൻ തീരത്തേക്ക്

കാരകാസ്: സംഘർഷങ്ങൾ തുടരുന്നതിനിടെ വെനസ്വേല ലക്ഷ്യമാക്കി കണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ന്യൂക്ലിയാർ ബോംബർ വിമാനമായ ബി 52 വിമാനങ്ങളാണ് കരീബിയൻ മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ…