Shobika

ജില്ലാ അതിർത്തിയിൽ പോലീസിനൊപ്പം സേവനമനുഷ്ടിക്കുന്ന ട്രോമാകെയർ വളണ്ടിയർമാർക്ക് മഴക്കോട്ട് നൽകി

വളാഞ്ചേരി: പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പോലീസിനൊപ്പം ട്രാഫിക്ക് ഡ്യൂട്ടിയിലേർപ്പെട്ട ട്രോമാകെയർ വളണ്ടിയർമാർക്കാണ് കൊടുമുടിയിൽ താമസിക്കുന്ന ഡോക്ടർ സിദ്ധീഖ് മഴക്കോട്ട് നൽകിയത് . കൊപ്പം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടറുടെ…

വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ചെയ്യുന്നതിന്ന് വേണ്ട ക്രമീകരണങ്ങള്‍…

പ്രവാസികള്‍ക്കും വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ക്കും കോവിഡ് വാക്സിനേഷന്‍ ചെയ്യുന്നതിന്ന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ആധാര്‍ നമ്പറിന് പകരം പാസ്സ് പോര്‍ട്ട്…

പുഴുവരിക്കുന്ന മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി.

തിരൂർ: ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിക്കുന്നതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പുറത്തൂരിൽ ശനിയാഴ്ച വിൽപ്പന നടത്തിയ മൽസ്യത്തിലാണ് കടുത്ത ദുർഗന്ധവും പുഴുക്കളും കണ്ടത്.  കോവിഡ് ലോക്ഡൗണും കടൽക്ഷോഭവും മൂലം മൽസ്യബന്ധനം…

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വെച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടി : അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്ന കീഴരിയൂർ പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനം പാതയിൽ അള്ളുവെച്ച് കേടുവരുത്തി. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട്…

മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണം; ആവശ്യം ശക്തമാക്കി ജില്ലാ പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ സര്‍ക്കാരിനെ…

കാലവര്‍ഷം മെയ് 31ന്

ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. തെക്കന്‍ മേഖലയില്‍ കാലവര്‍ഷം ആരംഭിക്കാന്‍ കാലാവസ്ഥ അനുകൂലമാണ്. കേരള…

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു.

സി.ഐ.ടി.യു 51മത് സ്ഥാപക ദിനം ആചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ പതാക ഉയര്‍ത്തി. സി.ഐ.ടി.യു വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റിനേഷ് ചന്ദ്രന്‍, കുറ്റിപ്പുറം എല്‍ സി അംഗം രവിന്ദ്രന്‍, ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു…

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കി ഇന്‍റേണൽ മാർക്ക് നൽകാൻ ആലോചന; തീരുമാനം മറ്റന്നാൾ

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാളുണ്ടാകും. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് കേന്ദ്രം ഉദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍…

ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കൊവിഡ് രോഗികൾ, ആകെ മരണസംഖ്യ 35.47 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ആറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.47 ലക്ഷമായി ഉയർന്നു.…